അതിജീവിതയുടെ അച്ഛന്‌ വിമർശനം….

0
45

വിജയ്ബാബു വിഷയത്തിൽ പ്രതികരിച്ച അതിജീവതയുടെ പിതാവിനെതിരെ സൈബർ ലോകം.അതിജീവിതയെയും പിതാവിനെയും അധിക്ഷേപിച്ച കമന്റുമായി സൈബര്‍ ബുള്ളികള്‍ ഒത്തുകൂടിയത്. ‘പെങ്കൊച്ചിനെ മര്യാദയ്ക്ക് വളര്‍ത്തണമായിരുന്നു, മകളെ സിനിമയിലഭിനയിക്കാന്‍ വിട്ടിട്ട് ഏത് പടത്തിലാണ് അഭിനയിക്കുന്നത് എന്ന് അന്വേക്കാനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കും ഉണ്ടായിരുന്നു, ഇങ്ങനെ തുടങ്ങുന്നതായിരുന്നു നിരവധി കമന്റുകളും.പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നതിലും വിജയ്ബാബുവിനെ വെള്ള പൂശുന്നതിനും തുനിഞ്ഞെറിങ്ങിയ ടീമെന്ന് തോന്നിപ്പോകും ഇത് കണ്ടാൽ.‘മകളുടെ വിശാല മനസ്‌കതക്ക് ഒരു അവാര്‍ഡ് കൊടുത്താലോ, പിന്നെ തന്റെ മോള്‍ സൂപ്പറല്ലേ, ഇത് ശരിക്കും വിജയ് ബാബുവിന്റെ കുടുംബമാണ് പറയേണ്ടത്.ഇത് മറ്റൊരു കമന്റ്.മോളെ ചാന്‍സ് കിട്ടാന്‍ വേണ്ടി കയറൂരി വിടുമ്പോ ആലോചിക്കണമായിരുന്നു.അതിജീവിക്ക് അതിജീവനത്തിനു വേണ്ടി പിറകെ പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു.

vijay babu
Vijay babu

രണ്ട് പേര്‍ക്കും തുല്യ പങ്കാണ്. ആഭാസം കാണിക്കാന്‍ വിടുമ്പോ ഓര്‍ക്കണമായിരുന്നു,’ അത്തരത്തിൽ അധിക്ഷേപിക്കുന്നവരും കുറവല്ല. അതിജീവതയുടെ പേര് വെളിപ്പെടുത്തനും ചില സദാചാരവാദികൾ മറന്നില്ല. കാലം എത്ര മുന്നോട്ട് പോയാലും പെൺകുട്ടി മാത്രം കുറ്റമേൽക്കേണ്ടി വരുന്ന പഴി കേൾക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇനിയും മാറ്റം വന്നിട്ടില്ല എന്ന് സാരം.പണവും സ്വാധീനവും ഉള്ളതുകൊണ്ടാമ് വിജയ്ബാബുവിന് ജാമ്യം കിട്ടിയതെന്നും കേസ് പിൻവലിപ്പിക്കാൻ വിജയ്ബാബു പണം നൽകാൻ ശ്രമിച്ചെന്നും നേരെത്തെ അതിജീവതയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു.ഇതിനെതിരെയാണ് ഇത്തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

Vijay babu
Vijay babu