സുരേഷ്ഗോപി തന്റെ മകളെക്കുറിച്ച് ഓർമ്മകൾ പങ്ക് വെച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ കണ്ണ് നിറയ്ക്കുന്നത്. ഒന്നര വയസ്സുള്ളപ്പോഴാണ് സുരേഷ്ഗോപിയ്ക്ക് മകളെ ലക്ഷമിയെ നഷ്ട്ടപ്പെടുന്നത്.ഇപ്പോൾ മകൾക്ക് 32 വയസ്സുണ്ടാകുമെന്നും ആ പ്രയാത്തിലുള്ള എല്ലാ പെൺകുട്ടുകളോടും വളരെയേറെ വാത്സല്യം തോന്നാറുണ്ടെന്നും സുരേഷ്ഗോപി പറയുന്നു.ഇന്നും അവളുടെ ഓർമ്മയിൽ വിതുമ്പാറുണ്ടെന്നും തന്റെ ചാരത്തിന് പോലും ആ വേദന ഉണ്ടാകുമെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.ലക്ഷമിയെക്കുറിച്ചുള്ള സങ്കടങ്ങൾ മറക്കുന്നത് താൻ ചെയ്യുന്ന നന്മ പ്രവൃത്തിയിലൂടെയാണ്.
പല പ്രോഗ്രാമുകളിലും താരം മകളെക്കുറിച്ച് പറഞ്ഞിരുന്നു. അവതാരകയുടെ പേര് ലക്ഷി എന്ന് പറഞ്ഞപ്പോൾ ആണ് തന്റെ മകളെക്കുറിച്ച് ഇടറുന്ന വക്കുകളോടെ പൊട്ടിക്കരഞ്ഞത്. സുരേഷ്ഗോപി നായകനാകുന്ന പുതിയ ചിത്രം പാപ്പന്റെ പ്രമോഷന്റെ ഭാഗമായാണ് സുരേഷ്ഗോപി ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. പാപ്പൻ ജൂലൈ 29 നാണ് തീയറ്ററിൽ എത്തുന്നത്. സുരേഷ് ഗോപി ക്കൊപ്പം മകൻ ഗോകുൽ സുരേഷും ഈ ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.