എനിക്ക് ആരുടേയും ഔദാര്യം വേണ്ട : പൊട്ടിത്തെറിച് ഷെയിൻ നിഗം

0
125

തന്റെ സിനിമകൾക്ക് പെയ്ഡ് പ്രമോഷന്റെ ആവശ്യം ഇല്ലെന്ന് ഷെയിൻ നി​ഗം. പണം കൊടുത്ത് നല്ല റിവ്യൂ ഇടുന്നതിനോട് യോജിപ്പില്ല.അത് മാത്രമല്ല നെ​ഗറ്റീവ് കമന്റ് ഇടുന്നവരോട് യാതൊരു വിദ്വേഷവും ഇല്ല.അവരോടുള്ള പ്രതികരണം ഇങ്ങനെയാണ്.നെഗറ്റീവ് കമന്റ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറില്ല.. പക്ഷേ.. അത് അങ്ങനെ അല്ല.ഇങ്ങനെ ആണെന്ന് തോന്നാറുണ്ട് ഇവരെന്താണ് ഇങ്ങനെ.. വേറെ പണിയില്ലേ ചേട്ടന്മാരെ.. വല്ല പണിക്കും പോയി ജീവിച്ചൂടെ. ഇങ്ങനെയെല്ലാമാണ് തനിക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റ്‌സിനോട് തനിക്ക് തോന്നാറുള്ളത് എന്നാണ് ഷെയ്ൻ നി​ഗം പറയുന്നത്.

സിനിമയെ കുറിച്ച് മനപൂര്‍വ്വം നെഗറ്റീവ് റിവ്യൂ പറയുന്നവരെ കുറിച്ചും ഷെയ്ന് പറയാറുണ്ട്. ഒരു സിനിമ ഒരുപാട് പണം മുടക്കി.കുറേ പേരുടെ കഷ്ടപ്പാടിലാണ് പുറത്ത് വരുന്നത്. അത് തീയറ്ററില്‍ എത്തിക്കഴിയുമ്പോള്‍ വെറുതെ ഒരു ഫോണ്‍ എടുത്ത് വെച്ച് അവര്‍ക്ക് തോന്നിയത് അങ്ങ് പറയും ഇങ്ങനെ കുറച്ച് ചെക്കന്മാര്‍ ഇറങ്ങിയിട്ടുണ്ട്.. ഇപ്പോള്‍ ഇതൊരു ബിസിനസ് ആയി മാറിയിരിക്കുകയാണ്.. ഞാന്‍ സത്യമായ കാര്യം ആണ് പറയുന്നത്. ഇത് വിവാദമായാലും തനിക്ക് ഒരു തേങ്ങയും ഇല്ലെന്നും താരം പറഞ്ഞു. പണം അയച്ച് കൊടുത്താല്‍ ഇത്തരക്കാര്‍ നല്ല റിവ്യൂ ഇടും. ആ റിവ്യൂ എനിക്ക് വേണ്ട എന്നും ഷെയ്ന്‍ ആ വേദിയില്‍ വെച്ച് പറഞ്ഞു.