വധഭീഷണിക്കു നടുവിൽ സൽമാൻ : സ്വയരക്ഷക്കു തോക്ക്

0
111

ഒടുവിൽ സൽമാൻഖാന്റെ ആവശ്യം അധികാരികൾ അം​ഗീകരിച്ചു. സ്വയംരക്ഷയ്ക്കായി തോക്ക് ഉപയോ​ഗിക്കാൻ മുബൈ പോലീസാണ് സൽമാൻഖാന് അനുമതി നൽകിയത്.ഭീഷണി നേരിടുന്ന നിലവിലെ സാഹചര്യത്തിലാണ് സ്വയ രക്ഷക്കായി നടന് ഇങ്ങനെ ഒരു മാര്‍ഗം പോലീസ് മേധാവികള്‍ ലൈസൻസ് നല്‍കിയത്, കുറച്ച് നാളുകൾക്ക് മുൻപാണ് സൽമാൻഖാന് നേരെ വധ ഭീഷണി ഉയർന്നത്.

ഒരിക്കല്‍ താരം പ്രഭാത സവാരിയ്ക്ക് പോകുന്ന സമയത്താണ് വധഭീഷണി കത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാര്‍ക്ക് വഴിയില്‍ നിന്ന് ലഭിച്ചത്. സല്‍മാന്‍ഖാനും പിതാവിനും എതിരെയാണ് അജ്ഞാതര്‍ ഭീഷണി മുഴക്കിയത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയുടെ അവസ്ഥ നിങ്ങള്‍ക്കും വരുമെന്നായിരുന്നു കത്തിലെ വാക്കുകള്‍. ഇതോടെ സ്വയരക്ഷയ്ക്കായി തോക്ക് കൈവശം നൽകാൻ അനുമതി നൽകണമെന്നാണ് ആവശ്യപെട്ട് സല്‍മാന്‍ഖാന്‍ മുംബൈ പോലീസ് കമ്മിഷ്ണര്‍ വിവേക് ഫന്‍സാല്‍കറെയെ സമീപിച്ചത്.