മദ്യപാനവും പുകവലിയും ; രണ്‍ബീറിന്റെ മുഖം കണ്ട് അമ്പരന്ന് ആരാധകര്‍ 

0
14

ബോളിവുഡിലെ ശക്തരായ കപൂര്‍ കുടുംബത്തില്‍ നിന്നും വന്ന മികച്ച നടൻമാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. റോക്ക് സ്റ്റാര്‍, തമാശ, വേക് അപ് സിദ്, സഞ്ജു തുടങ്ങി ഒട്ടനവധി സിനിമകളില്‍ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച നടൻ.എന്നാൽ കഴിവുണ്ടെങ്കിലും കരിയര്‍ പ്ലാനിംഗില്‍ രണ്‍ബീറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്.അടുത്ത കാലത്തായി പുറത്തിറങ്ങിയ രണ്‍ബീറിന്റെ മിക്ക സിനിമകളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല.പലപ്പോഴും കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാരണങ്ങളാലാണ് രണ്‍ബീര്‍ പലപ്പോഴും ‌വാര്‍ത്താ പ്രാധാന്യം നേടാറുള്ളത്.ബോളിവുഡിലെ പ്രമുഖ നടിമാരുമായി രണ്‍ബീറിനുണ്ടായിരുന്ന പ്രണയവും പ്രണയത്തകർച്ചകളും ഒക്കെ വലിയ രീതിയില്‍ തന്നെ  ചര്‍ച്ചയായിട്ടുമുണ്ട്.കത്രീന കൈഫ്, ദീപിക പദുകോണ്‍ എന്നിവരുമായി രണ്‍ബീർ മുമ്പ്‌ പ്രണയത്തിലായിരുന്നു.കത്രീനയുമായി പിരിഞ്ഞ ശേഷമാണ് രണ്‍ബീര്‍ ആലിയ ഭട്ടുമായി അടുത്തത്.കഴിഞ്ഞ വര്‍ഷം ഇവര്‍ വിവാഹിതരാവുകയും ചെയ്‌തു താരദമ്പതികള്‍ക്ക് രാഹ എന്ന് പേരുള്ള ഒരു മകളാണുള്ളത്.രണ്‍ബീറിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച.ന്യൂയോര്‍ക്കില്‍ വെച്ച്‌ അഫ്ഗാനിസ്താൻ ക്രിക്കറ്റര്‍ റാഷിദ് ഖാനൊപ്പം രണ്‍ബീറും ആലിയയും പോസ് ചെയ്ത ഫോട്ടോയാണ് പുറത്ത് വന്നത്. ഫോട്ടോയില്‍ രണ്‍ബീറിന്റെ മുഖം കണ്ട് ആരാധകര്‍ ആകെ അമ്പരന്നിരിക്കുകയാണ്. നടന്റെ മുഖത്ത് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്ഷീണിച്ച കണ്ണുകളോടെയാണ് രണ്‍ബീറിനെ കാണുന്നത്. നാല്‍പതുകാരനായ രണ്‍ബീറിന് മുഖത്ത് പ്രായം തോന്നിത്തുടങ്ങിയെന്ന് ചിലര്‍ കമന്റ് ചെയ്യുന്നത്.അതേസമയം മറ്റ് ചിലര്‍ നടന്റെ ദുശീലങ്ങളാണ് ഇതിന് കാരണമെന്നും ആരോപിച്ചു. മദ്യപാനവും പുകവലിയും രണ്‍ബീര്‍ നിര്‍ത്തണമെന്നാണ് ആരാധകർ ഏറെയും പറയുന്നത്. ഷാഹിദ് കപൂറിന് രണ്‍ബീറിനേക്കാള്‍ രണ്ട് വയസ് കൂടുതലാണ്.എന്നാല്‍ നടന് ഇത്ര പ്രായം തോന്നിക്കുന്നില്ലെന്നും കമന്റുകൾ വരുന്നുണ്ട്. താൻ പുകവലിക്കാറുണ്ടെന്ന് രണ്‍ബീര്‍ മുമ്പ് ഒരഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.15 വയസില്‍ പുകവലി തുടങ്ങിയതാണ്. ഈ ശീലം മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും നടൻ അന്ന് വ്യക്തമാക്കി. ഓസ്ട്രിയയില്‍ പോയി ചികിത്സ തേടാനും നടൻ തയ്യാറായിരുന്നു.പുക വലിക്കാൻ തോന്നാതിരിക്കാൻ ചെവിയില്‍ ഇഞ്ചക്ഷൻ എടുത്തെന്നും രണ്‍ബീര്‍ കപൂര്‍ അന്ന് തുറന്ന് പറഞ്ഞു. തന്റെ മദ്യപാനത്തെക്കുറിച്ചും രണ്‍ബീര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

മദ്യപാനത്തിന് അടിമപ്പെട്ടിട്ടില്ലെങ്കിലും കഴിച്ച്‌ തുടങ്ങിയാല്‍ തനിക്ക് നിര്‍ത്താൻ പറ്റാറില്ലെന്ന് നടൻ വ്യക്തമാക്കി.മദ്യപാനാസക്തി തന്റെ രക്തത്തില്‍ ഉള്ളതാണെന്ന് കരുതുന്നു. എന്റെ കുടുംബത്തെക്കുറിച്ച്‌ അറിയാമല്ലോ.അവര്‍ക്കെല്ലാം മദ്യം ഇഷ്ടമാണ്. അതിനാല്‍ ഇതെന്റെ ജീനില്‍ ഉള്ളതാണെന്ന് കരുതുന്നു.ജോലി ചെയ്യുമ്പോള്‍ മദ്യപിക്കാറില്ല. പക്ഷെ ഒരുപാട് സമയം വെറുതെയിരിക്കുമ്പോള്‍ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുകയും മദ്യപിക്കുകയും ചെയ്യും. ഞാൻ മാറ്റി നിര്‍ത്താൻ പരമാവശി ശ്രമിക്കുന്ന ശീലമാണത്.അതില്‍ പുരോഗതയുണ്ടെന്നും രണ്‍ബീര്‍ കപൂര്‍ വ്യക്തമാക്കി.മുമ്പ്  നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങള്‍ ഒക്കെ  പറഞ്ഞത്. കഴിഞ്ഞ കുറേ നാളുകളായി രണ്‍ബീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ടോക്സിക് ഭര്‍ത്താവ് എന്ന് രണ്‍ബീറിനെ ഹേറ്റേഴ്സ് കുറ്റപ്പെടുത്തുന്നുമുണ്ട്. ഭാര്യ ആലിയ ഭട്ടിനെ രണ്‍ബീര്‍ കപൂര്‍ ബഹുമാനിക്കുന്നില്ല എന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ രൺബീറിന്റെ ആരാധകര്‍ രംഗത്തെത്താറുമുണ്ട്. അനാവശ്യമായി രണ്‍ബീറിനെ കുറ്റപ്പെടുത്തുന്നെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സന്ദീഫ് റെഡ്ഡി വാംഗ സംവിധനം ചെയ്യുന്ന ആനിമല്‍ ആണ് രണ്‍ബീറിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. രശ്മിക മന്ദാനയും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.