‘നാളെ ഈ ലോകം ഭരിക്കുന്നത് അവരാണ് ‘;ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി പ്രഭാസ്

0
106

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രഭാസ്. ഏറ്റവും പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ എത്തിയപ്പോളാണ് പ്രഭാസ് ഇത്തരം ഒരുകാര്യം പറഞ്ഞത് . സ്ത്രീകള്‍ക്ക് പിന്തുണ നല്‍കേണ്ടത്തിന്റെ അത്യാവിശ്യകതെയെ പറ്റിയും പ്രഭാസ് പറഞ്ഞു .’ സ്ത്രീകള്‍ എല്ലായിടത്തും പിന്തുണയ്ക്കപ്പെടേണ്ടവരാണ്. സിനിമാ മേഖലയില്‍ മാത്രം പോര. ഭാവിയില്‍ സ്ത്രീകള്‍ വലിയ ശക്തരായി മാറുമെന്നതില്‍ സംശയമില്ല. ഈ ലോകം ഭരിക്കുന്നത് അവരായി മാറും.  അതുവരെ നമ്മളെല്ലാവരും പരസ്‌പരം പിന്തുണയേകേണ്ടത് അത്യാവശ്യമാണ്’എന്നും പ്രഭാസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സൂര്യയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരുന്നു .ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും എനിക്കറിയില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുത്. ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില കൊള്ളുന്നുവെന്നും സൂര്യയും  പറഞ്ഞിരുന്നു .