കാശിനു വേണ്ടി സിനിമ ചെയ്യുന്നില്ലെന്നു കുഞ്ചാക്കോ ബോബൻ

0
188

മലയാളികളുടെ  മനസ്സിൽ അന്നും ഇന്നും എന്നും ചോക്ലേറ്റ് ഹീറോ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉണ്ടാകും. അത് കുഞ്ചാക്കോ ബോബൻ തന്നെയാണ്.വ്യത്യസ്തമായ കഥാപാത്രങ്ങൾ സിനിമ പ്രേമികള്‍ക്ക് നല്‍കാൻ കുഞ്ചാക്കോ ബോബൻ ശ്രമിക്കാറുമുണ്ട്.നായാട്ട് പോലുള്ള സിനിമകൾ ആഗോളതലത്തിൽ  ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്.എന്നാൽ മറ്റ് ഭാഷകളിൽ കുഞ്ചാക്കോ ബോബന്റെ  സാനിധ്യം കാണാറില്ല. മറ്റ് ഭാഷകളിൽ നിന്ന് അവസരം വന്നിട്ടും വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ തന്നെ പറയുന്നത്.ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം കുഞ്ചാക്കോ തുറന്നപറയുന്നത്. ചില വെബ് സീരിസുകളും സിനിമകളും ഒഴിവാക്കിയിട്ടുണ്ട്. അതിന് പ്രധാനപ്പെട്ട കാരണം, മലയാളത്തിൽ അത്രയധികം എക്സൈറ്റിം​ഗ് ആയിട്ടുള്ള, സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നുണ്ട് എന്നുള്ളതാണ്. അത്തരത്തിലുള്ള മലയാള സിനിമകൾ ഉണ്ടായത് കൊണ്ടാണ് ഇതര ഭാഷകളിലും ഇന്ത്യയൊട്ടാകെയും പ്രൊജക്ട് ചെയ്യപ്പെട്ടത്. ഒടിടി വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ക്വാളിറ്റിയുള്ള ഒരു വെറൈറ്റി ഉണ്ടായിട്ടുണ്ട്. മറ്റ് ഭാഷകൾക്ക് അത്രത്തോളം അവകാശപ്പെടാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. അത്രയും ക്വാളിറ്റി ക്രിയേഷൻ ആണ് നമ്മൾ ആളുകൾക്ക് കൊടുക്കുന്നത്. അങ്ങനെ കൊടുക്കാൻ സാധിക്കുന്നെങ്കിൽ നമ്മൾ അത്യാവശ്യം മിടുക്കന്മാർ തന്നെയാണ്. ആ മിടുക്കന്മാരുടെ കൂടെ വർക്ക് ചെയ്യാനാണ് എനിക്ക് കൂടുതലും ആ​ഗ്രഹം.എക്സൈറ്റഡ് ആയിട്ടുള്ള കഥകൾ ഇതര ഭാഷകളിൽ നിന്നും വരികയാണെങ്കിൽ അതിനോട് എനിക്ക് നീതിപുലർത്താൻ സാധിക്കുക ആണെങ്കിൽ ഉറപ്പായും ചെയ്യും. ഭാഷ എന്നത് ഒരു തടസമേ അല്ലാതെ ആയിരിക്കുകയാണ് ഇപ്പോള്‍. ദുൽഖറും ഫഹദും ഒക്കെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. പതുക്കെ പതുക്കെ അതെന്തായാലും ട്രൈ ചെയ്യണം. കാശിന് വേണ്ടിയിട്ട് നമ്മൾ പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സിനിമ നന്നാകുകയാണെങ്കിൽ അതെല്ലാം പുറകെ വരുമെന്നും കുഞ്ചാക്കൊ ബോബൻ പറഞ്ഞു. അതെ സമയം കോടികൾ പ്രതിഫലമായി വാങ്ങി ‘പദ്മിനി’ സിനിമയുടെ പ്രമോഷനു സഹകരിച്ചില്ലെന്ന വിവാദത്തിലും  കുഞ്ചാക്കോ ബോബൻ മറുപടി നൽകിയിട്ടുണ്ട് സിനിമയുടെ പ്രൊമോഷനിൽ നിന്നും മനപ്പൂർവ്വം മാറി നിന്നതല്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. പദ്മിനി മാർക്കറ്റ് ചെയ്ത് വിജയിക്കുകയാണെങ്കിൽ അതിന്റെ ഗുണം ലഭിക്കുന്നത് തനിക്ക് കൂടിയാണെന്നും താരം പറയുന്നു.തെനിക്കാ സമയത് ‘ഞാൻ എച്ച് 1 എൻ 1 പനി പിടിച്ച് കിടക്കുകയായിരുന്നു എന്നും അതോടൊപ്പം    ആ സിനിമയുടെ റിലീസ് സമയത്  വളരെ മുമ്പ് കമ്മിറ്റ് ചെയ്തൊരു പ്രോഗ്രാം പുറത്തുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഒരു സിനിമ വിജയിക്കുക എന്നതും വിജയിപ്പിക്കുക എന്നതും എല്ലാവരുടേയും ഭാഗത്തു നിന്നും വരേണ്ടതാണ്. ഒരു സിനിമ വിജയിച്ചാൽ അതുകൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടാകാൻ പോകുന്നത് നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരിക്കും. 25-26 കൊല്ലമായിട്ടും എനിക്കത് മനസിലായിട്ടില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അങ്ങനെ വിചാരിക്കുന്നവരാകും മണ്ടന്മാർ. എന്നാൽ അതൊരു വിവാദമായിട്ട് പോലും തനിക്ക് തോന്നിയിട്ടില്ല എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു . ആ സിനിമയ്ക്ക് വേണ്ടിയാണ് താൻ ആദ്യമായി പാട്ടു പാടുന്നത്. അത് മാർക്കറ്റിംഗിന് വേണ്ടിയാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുകയെന്നതാണ് മാർക്കറ്റിംഗ് രീതി. ന്നാ താൻ കേസ് കൊടിൽ ചെയ്ത ഡാൻസ് പോലെ. അങ്ങനെ പദ്മിനിയിൽ പാട്ട് പാടാം എന്ന് പറഞ്ഞത് താനാണ് എന്നും . ഇത്രയും വർഷങ്ങളായിട്ടും ചെയ്യാത്ത കാര്യമാനാഥന്നും കുഞ്ചാക്കോ പറഞ്ഞു. ആ സിനിമയ്ക്ക് വേണ്ടി വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് തൻ. അതിൽ പരം തെളിയിക്കാനൊന്നുമില്ല. ആത്യന്തികമായി നിങ്ങളുടെ പ്രവർത്തിയെന്താണോ അതനുസരിച്ചുള്ള ഫലം ഉണ്ടാകും’ കുഞ്ചാക്കോ ബോബൻ പറയുന്നു. കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിൻസി അലോഷ്യസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള സിനിമയായിരുന്നു പദ്മിനി. രണ്ടര കോടി രൂപ പ്രതിഫലമായി വാങ്ങി സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ലെന്നതാണ് കുഞ്ചാക്കോ ബോബനെതിരായ ആരോപണം. നിർമാതാവായ സുവിൻ കെ. വർക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചനെതിരെ രംഗത്തെത്തിയത്.ടിനു പാപ്പചൻ  സംവിധാനം ചെയ്ത ചാവേർ ആണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനുള്ള സിനിമ.   രാഷ്ട്രീയവും പകയും സൗഹൃദവും പ്രമേയ പരിസരമാക്കിയുള്ള ‘ചാവേരിൽ ഇതാദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത്.