അച്ഛനോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് ട്രോൾ ഏറ്റുവാങ്ങി ധ്യാൻ ശ്രീനിവാസൻ. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം കൊണ്ട് സോഷ്യല്‍ മീഡിയ ആഘോഷിച്ചവയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ പല അഭിമുഖങ്ങളും.കഴിഞ്ഞ ദിവസം ധ്യാൻ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇതിൽ ആരാധകർ നൽകിയ കമന്റുകൾ നിമിഷനേരം കൊണ്ട് വൈറലാകുകയായിരുന്നു. കമന്റുകൾ ഇങ്ങനെയാണ്. ‘കൊടുംഭീകരനൊപ്പം ഒരു പാവം അച്ഛന്‍, ശ്രീനിവാസന്‍’, ‘നവ്യയുമായി പ്രണയത്തിലായ കാലം’, ഉടായിപ്പുകളുടെ മൂര്‍ത്തിഭാവമേ’, നല്ലവനായ ഉണ്ണി’, ‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’, ‘എത്ര നിഷ്‌കളങ്കനായ പയ്യന്‍’, ‘വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അവന്, ഭീകരനാണവന്‍, കൊടുംഭീകരന്‍’, ‘അന്നേ ഒരു കള്ളലക്ഷണമുണ്ട് മുഖത്ത്’, എന്നിങ്ങനെ പോകുന്ന കമന്റുകള്‍. ഒപ്പം ശ്രീനിവാസന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്നവരും നിരവധിയാണ്.

തന്റെ പുതിയ ചിത്രമായ ഉടലിന്റെ പ്രമേഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മീ ടുവിനെ ക്കുറിച്ച് താരം പറഞ്ഞത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. മുമ്പ് നടി നവ്യാനായരെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനും സോഷ്യൽ മീഡിയയിൽ നിന്ന് ട്രോളുകൾ നേടിചേണ്ടി വന്നിട്ടുണ്ട് ധ്യാൻ ശ്രീനിവാസന്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടലാണ് ഒടുവില്‍ പുറത്തിറങ്ങിയ ധ്യാനിന്റെ ചിത്രം.ഇന്ദ്രന്‍സും ദുര്‍ഗാ കൃഷ്ണയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
