നീയെന്താ ഈ പ്രായത്തില്‍ വിവാഹം ചെയ്തത് ;  ആശിഷ് വിദ്യാര്‍ത്ഥിയുടെ മറുപടി

0
155

മലയാളികളുടെ ഇഷ്ട വില്ലനാണ് നടൻ ആശിഷ് വിദ്യാര്‍ത്ഥി. സി.ഐ.ഡി മൂസ, ചെസ്സ്, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകളിലൂടെയാണ് ആശിഷ് മലയാളികൾക്ക്  സുപരിചിതനാകുന്നത്. ഈയടുത്തായിരുന്നു നടന്റെ രണ്ടാം വിവാഹം നടന്നത്. രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം ചെയ്തത്. പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായമൊരു തടസമല്ലെന്ന് കാണിച്ച്‌ തരികയായിരുന്നു ആശിഷും രൂപാലിയും. കൊല്‍ക്കത്തയില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. നേരത്തെ നടി രജോഷിയെ ആശിഷ് വിവാഹം കഴിച്ചിരുന്നു. പീലുവെന്നാണ് രജോഷി അറിയപ്പെടുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. മകന്റെ കാര്യങ്ങള്‍ ഇരുവരും ചേര്‍ന്നാണ് നോക്കുന്നത്. വിവാഹ ശേഷം വലിയ വിമര്‍ശനമാണ് ആശിഷിന് നേരിടേണ്ടി വന്നത്. ഭാര്യയും മകനും ഉണ്ടായിരിക്കെ ഈ പ്രായത്തില്‍ വീണ്ടും വിവാഹം ചെയ്തത് എന്തിനാണ് എന്നായിരുന്നു ചിലരുടെ ചോദ്യം. രൂപാലിക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് ആശിഷും രൂപാലിയും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പുതിയ ജീവിതത്തെ കുറിച്ച്‌ സംസാരിക്കുന്നതിനിടയിലാണ് വിമര്‍ശനങ്ങളിലും ഇരുവരും പ്രതികരിച്ചത്. ഞങ്ങളുടെ ഈ വിവാഹത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. നമുക്കിടയില്‍ സ്നേഹവും അടുപ്പവുമുണ്ടെങ്കില്‍ അത് മറ്റാരോടും തെളിയിക്കേണ്ടതില്ലെന്ന് ആശിഷ് വിദ്യാർത്ഥി പറയുന്നു. ആദ്യഭാര്യയുള്ളപ്പോള്‍ ഈ പ്രായത്തില്‍ എന്തിനാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് പലരും ചോദിക്കാറുണ്ട്. ഓരോരുത്തരും അവരവരുടെ വിധി നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കാൻ ആഗ്രഹിക്കുന്നു. ഒരു ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുന്നത് വളരെ വേദനാജനകമാണ്. 10 വര്‍ഷമായി ഞാൻ ആ വേദന അനുഭവിക്കുന്നു. 22 വര്‍ഷം ഞാൻ എന്റെ ആദ്യ ഭാര്യയ്‌ക്കൊപ്പം ജീവിച്ചു.ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചു പിരിഞ്ഞു. കഴിഞ്ഞ 22 വര്‍ഷവും ഞങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ഇല്ലായിരുന്നു. സമീപ കാലത്തെ ചില കയ്പേറിയ സംഭവങ്ങള്‍ കാരണം ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങള്‍ പിരിഞ്ഞത് വഴക്കിട്ടല്ല, പരസ്പരം നല്ല രീതിയില്‍ സംസാരിച്ചാണ് പിരിഞ്ഞത്. അന്ന് ഞങ്ങളത് പരസ്യമാക്കിയില്ല. ഞങ്ങളുടെ വേര്‍പിരിയല്‍ ഔപചാരികമായി മകനെ അറിയിച്ച ശേഷമാണ് ഞങ്ങള്‍ ഈ തീരുമാനത്തിലെത്തിയത്. ഞങ്ങളുടെ വേര്‍പിരിയല്‍ മനസ്സിലാക്കാനുള്ള പ്രായം മകനുണ്ട് എന്നും ആശിഷ് പറഞ്ഞു. അതേസമയം വിവാഹമോചനം ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് പീലുവും പറഞ്ഞിരുന്നു.  ഞങ്ങളുടെ ഈ വിവാഹത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. നമുക്കിടയില്‍ സ്നേഹവും അടുപ്പവും ഉണ്ടായാല്‍ മതി, ഇത് മറ്റാരോടും തെളിയിക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ വിവാഹത്തിന് എന്റെ സര്‍ക്കിളില്‍ നിന്ന് ആരെയും ഞാൻ ക്ഷണിച്ചിട്ടില്ല. ഓരോരുത്തരോട് പറയുമ്പോഴും മനസ്സ് വേദനിക്കും എന്നതിനാല്‍ ഞാൻ ആരെയും ക്ഷണിച്ചില്ല. പക്ഷേ, ഞാൻ എല്ലാവരോടും വിവരം പങ്കുവെച്ചു. വിവാഹത്തിന് ശേഷം ഞങ്ങള്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും സുഹൃത്തുക്കളെ കാണുകയും ചെയ്യുന്നുണ്ട്,’ ആശിഷ് വിദ്യാര്‍ത്ഥി പറഞ്ഞു. ഇപ്പോള്‍ വിവാഹം കഴിച്ചത് എന്തിനാണെന്ന് തന്നോടും പലരും ചോദിക്കാറുണ്ടെന്ന് രൂപാലിയും പറഞ്ഞു.

‘നീയെന്താ ഈ പ്രായത്തില്‍ വിവാഹം ചെയ്തത് എന്ന് ചോദിച്ച്‌ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. ഞങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ ആശിഷിനെ കല്യാണം കഴിച്ചു. എന്റെ വീട്ടുകാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. അത് മതി, മറ്റുള്ളവരെ ഞാൻ കാര്യമാക്കുന്നില്ല’, രൂപാലി പറയുന്നു. ദൈവം നമുക്ക് ഈ കാലഘട്ടത്തില്‍ ഒരു ജീവിതപങ്കാളിയെ തന്നത് അവന്റെ കൃപയാണ്. തനിച്ചാകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, ഈ ജീവിതം ഈ യുഗത്തില്‍ ദൈവം തന്ന അനുഗ്രഹമാണ്. അദ്ദേഹം എനിക്ക് വേണ്ടിയുള്ളത് ആണെന്ന് ഞാൻ തീരുമാനിച്ചു, അതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു.’ ബ്ലോഗില്‍ നിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അവിടെ അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറി. ഡ്രൈവറെ പോലും സുഹൃത്ത് എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അദ്ദേഹം ആളുകളെ സ്നേഹിക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായത്, എന്ന് രൂപാലി പറഞ്ഞു. കഴിഞ്ഞ മെയ് 25ന് ആയിരുന്നു ഇവരുടെ വിവാഹം.