മദ്യം മനുഷ്യനെ പിശാശാക്കി മാറ്റും എന്നത് വളരെ സത്യമായിട്ടുള്ള ഒരു കാര്യമാണ് .മദ്യം അകത്ത് ചെന്നാൽ കുടിയൻമാർക്ക് പിന്നെ ബന്ധങ്ങളെ കുറിച്ചോ സ്വന്തത്തെ കുറിച്ചോ ഒന്നും തന്നെ ഒരു ബോധവും ഉണ്ടാകില്ല.അവർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ എന്താണെന്ന് അവർക്കുപോലുംഅറിയില്ല .അതുപോലെ തന്നെയാണ് മദ്യപാനികൾക്ക് മദ്യം കിട്ടിയില്ല എങ്കിലുള്ള അവസ്ഥയും. .സ്ഥിരമായി മദ്യപിക്കുന്ന ഒരാൾക്ക് മദ്യം കിട്ടാതെ ഇരിക്കുകയാണ് എങ്കിൽ മദ്യം കിട്ടുന്നതിന് വേണ്ടി അവർ എന്തും ചെയ്യും ,എന്തും സഹിക്കും .അത്തരത്തിലുള്ള രണ്ടു വാർത്തകളാണ് എപ്പോൾ പുറത്ത് വരുന്നത് .
അതിൽ ഒന്ന്മദ്യം നൽകാത്തതിന്റെ പേരിൽ കൊല്ലത്ത് യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി എന്നതാണ്.കൊല്ലം കോട്ടുക്കൽ സ്വദേശി വിപിനാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പൊള്ളലേറ്റു.ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത് .
വിപിനും മറ്റൊരു സുഹൃത്തും കൂടി ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന കോട്ടുക്കൽ ഉദയകുമാർ എന്ന യുവാവ് തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഉദയകുമാറിന് മദ്യം നൽകാൻ വിപിനും സുഹൃത്തും തയാറായില്ല.
തുടർന്ന് വീട്ടിലേക്ക് തിരിച്ചുപോയ ടാപ്പിംഗ് തൊഴിലാളിയായ ഉദയകുമാർ ഒരു ചെറിയ കുപ്പിയിൽ ആസിഡുമായി തിരിച്ചു വരികയും കൈയിലുണ്ടായിരുന്ന ആസിഡ് വിപിന്റെ മുഖത്ത് ഒഴിക്കുകയുമായിരുന്നു.റബർ ഷീറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡാണ് പ്രതി ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നത് .
.ആക്രമണത്തിൽ പരിക്കേറ്റ വിപിന്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കണ്ണിന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഉദയകുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കൂടാതെ തന്നെ മധ്യപ്രദേശിലും സമാനമായൊരു സംഭവം നടന്നു .മദ്ധ്യം വാങ്ങാൻ വേണ്ടി പണം നൽകിയില്ല എന്നാരോപിച്ച് ഭാര്യയുടെ മൂക്ക് ചെത്തിയെടുത്ത് യുവാവ് .മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്.സ്ത്രീയുടെ പരാതിയിൽ 40 കാരനായ ലവ്കുഷ് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടേലിനൊപ്പം സോനു താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് പട്ടേല്‍ 400 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.സോനുവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു .