നന്ദി നിങ്ങൾ എന്റെ ഇന്നലെ അവിസ്മരണീയമാക്കി.ഈ ഓർമ്മകള്ളെ ഞാൻ എന്നും കാത്തു സൂക്ഷിക്കും ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ്. അഭയ ഹിരൺമയി പങ്കുവെച്ച ചിത്രത്തൊടൊപ്പമുള്ള അടിക്കുറുപ്പാണിത്.കഴിഞ്ഞ രണ്ട് ആഴ്ചകളായി സംഗീതസംവിധായകൻ ഗോപിസുന്ദറും അമൃതയും തമ്മിലുള്ള പ്രണയം പുറത്ത് വന്നതോടെ ഏറെ വേട്ടയാടപ്പെട്ടത് അഭയ ആയിരുന്നു.ഒടുവിൽ തന്റെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെ അഭയ പ്രതികരിക്കുകയും ചെയ്തിരുന്നു.അതിനി പിന്നാലെയാണ് തിരുവനന്തപുരത്ത് നടത്തിയ സംഗീത നിശയിലെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഈ കുറിപ്പ് അഭയ പങ്കിട്ടത്. ഇപ്പോഴും പങ്കാളിയായിരുന്ന ഗോപി സുന്ദറും ഒത്തുള്ള ചിത്രങ്ങളും അഭയയുടെ പ്രൊഫൈലിൽ ഉണ്ട്.അബയ ഹിരൺമയി എന്നപേര് പൊലെ തന്നെ ട്രെൻഡ് ആണ് അവർ ധരിക്കുന്ന വേഷങ്ങളും.കഴിഞ്ഞ ദിവസങ്ങലിലെ ഫോട്ടോഷൂട്ടും ഏറെ വൈറലായിരുന്നു.

തന്റെ ആണ്‍സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന അപവാദങ്ങള്‍ക്കെതിരേ പ്രതികരിക്കുകയാണ് ഗായിക.തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദയവായി പരിചയക്കാരേയും സുഹൃത്തുക്കളേയും ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അഭയ പറഞ്ഞൂ.പുരുഷ സുഹൃത്തുക്കളെല്ലാം തന്റെ ബോയ് ഫ്രണ്ടല്ലെന്ന് അഭയ പറഞ്ഞിരുന്നു.അവരുമായി തന്റെ പേര് ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് നിര്‍ത്തണം, അവര്‍ക്കും കുടുംബങ്ങളുണ്ടെന്നുമായിരുന്നു അഭയ പറഞ്ഞത്.വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളൊന്നും പാട്ടിനെ ബാധിക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അഭയ.
