അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനിടെ, ഇപ്പോൾ ഇതാ ആന്ധ്രയിലെ കടൽത്തീരത്തടിഞ്ഞ സ്വർണ നിറമുള്ള രഥമാണ് ഇപ്പോൾ കൗതുകമായി മാറുന്നത് . ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ സുന്നപ്പള്ളി കടൽ തീരത്താണ് സ്വർണ രഥം ഒഴുകി എത്തിയത്.സ്വർണ രഥം കാണാനായി ധാരാളം ആളുകൾ തീരത്ത് എത്തുകയും ചെയ്തു .
ഈ രഥം മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം തീരത്തേക്ക് ഒഴുകി എത്തിയതാകാം എന്നാണ് സൂചന .ചില മത്സ്യത്തൊഴിലാളികളും ഗ്രാമവാസികളുമാണ് രഥം ആദ്യം കണ്ടത്.തുടർന്ന് ഇവർ രഥം കരക്ക് എത്തിക്കുക ആയിരുന്നു . ഇന്റലിജൻസിനെയും ഉന്നത ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടുണ്ട്