കുരങ്ങൻമാരുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി മരിച്ചു

0
81

കുരങ്ങുകൾ അത്ര അപകടകാരിയല്ല എങ്കിലും ചില നേരങ്ങളിൽ അവർ വല്ലതെ  ആക്രമണസ്വഭാവമുള്ളവരായി മാറും .ഇപ്പോൾ ഇതാ കൂട്ടമായെത്തിയ  കുരങ്ങുകൾ  ഒരു പെൺകുട്ടിയെ കൊന്നിരിക്കുന്നു എന്ന  വാർത്തയാണ് പുറത്ത് വരുന്നത്.5 വയസുകാരിയാണ്  കുരങ്ങൻമാരുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് . ഉത്തർപ്രദേശിലെ ബിച്പുരി ഗ്രാമത്തിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. അഞ്ചുവയസ്സുകാരിയായ പെൺകുട്ടി നർമദയാണ് മരിച്ചത്.

ബിത്രി ചെൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണു സംഭവം. പ്രദേശത്തു കൂടിയൊഴുകുന്ന നകടിയ നദിയുടെ കരയിൽ തന്റെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. പൊടുന്നനെ കുരങ്ങുകളുടെ സംഘമെത്തി കുട്ടികളെ ആക്രമിക്കുകയായിരുന്നു.മറ്റു കുട്ടികൾ രക്ഷപ്പെട്ടെങ്കിലും നർമദയ്ക്ക്  ആക്രമണമേൽക്കുകയായിരുന്നു . ശരീരത്തിൽ മുറിവുകൾ പറ്റി രക്തം ഒരുപാടൊഴുകിപ്പോയതോടെ മരണം സംഭവിചത് .

ഉത്തർ പ്രദേശിൽ ദിവസ വേതന തൊഴിലാളിയായ നന്ദ് കിഷോറിന്റെ മൂന്നുമക്കളിൽ ഏറ്റവും ഇളയ കുട്ടിയാണു നർമദ. നേരത്തെ പ്രദേശത്ത് കോഴികളെയും മറ്റു വളർത്തുമൃഗങ്ങളെയും കുരങ്ങൻമാർ ആക്രമിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ആക്രമിച്ച സംഭവങ്ങൾ കുറവാണെന്നു നാട്ടുകാർ പറയുന്നു.കുരങ്ങൻമാരെ എത്രയും പെട്ടെന്ന് കെണിവച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസിനു പരാതി നൽകി.വനംവകുപ്പിന്റെയും തദ്ദേശ ഭരണകൂടത്തിന്റെയും സഹായം തേടിയിട്ടുണ്ട്.