94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്‌മിത്ത്.തന്റെ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ പ്രകോപിതാനായിട്ടാണ് സ്മിത് അവതാരകനെ തല്ലിയത്.എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കൂ, (keep my wife’s name out your fu**ing mouth) എന്നായിരുന്നു വേദിയിലെത്തിയ വില്‍ സ്മിത് ക്ഷോഭത്തോടെ ക്രിസ് റോക്കിനോട് പറഞ്ഞത്.
ജേഡ പിങ്കെറ്റ് സ്മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ അവതാരകന്‍ സംസാരിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്.തല മൊട്ടയടിച്ചാണ് ജാഡ സ്‌മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്.ഇതിൽ പ്രകോപിതനായിട്ടാണ് സ്മിത്ത് അവതാരകൻ തല്ലിയത് .
ഇതേസമയം മികച്ച നടനുള്ള ഇത്തവണത്തെ ഓസ്‌കാര്‍ നേടിയത് വില്‍ സ്മിതാണ് . ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെ അവതാരകനെ തല്ലിയ സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു .സെറീന വില്യംസ്- വീനസ് വില്യംസ് സഹോദരിമാരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയിച്ചനാണ് വില്‍ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിച്ചത്.മികച്ച നടിയായി ജെസീക്ക ചാസ്റ്റെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. ‘ദ ഐസ് ഓഫ് ടാമ്മി ഫേയി’ എന്ന സിനിമയിലെ പ്രകടനമാണ് ജെസീക്കയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.