പിണറായി പോലീസിൽ ക്രിമിനലുകൾ : കണക്കുകൾ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി

0
145

വേലി തന്നെ വിളവ് തിന്നുന്നു എന്നുള്ളത് ഒരു പഴഞ്ചാല്ലാണ്. ഇതിനെ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലുള്ള വാർത്തകാളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നമ്മളെ ആരോണോ കുറ്റവാളികളിൽ നിന്ന് സംരക്ഷിക്കേണ്ടത് അവർ തന്നെ കുറ്റവാളികളാകുന്ന കാഴ്ച. ആഭ്യന്തരവകുപ്പിന് മൂക്കിൻ തുമ്പിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

പലപ്പോഴും ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിയമനടപടി പോലും ഉണ്ടാകുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാന പോലീസ് ഉദ്യോ​ഗസ്ഥൻ മാർക്കെതിരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ നിയമസഭയിൽ അറിയിച്ചത്.

സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളെന്ന് സർക്കാർ . കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ വ്യക്തമാക്കുന്നു. ഇതിൽ 18 പേരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.

ഗുരുതര കുറ്റകൃത്യങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരെപ്പോലും സംരക്ഷിക്കുന്ന രീതി സേനയിൽ വ്യാപകമാവുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു കണക്ക് പുറത്തുവരുന്നത്. നിയമസഭയിൽ എംഎൽഎ കെകെ രമയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർത്തിയത്. ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് മറുപടി നൽകി.

ആലുവ സിഐ അടക്കമുള്ള ഉദ്യോഗസ്ഥർ പലതവണ കൃത്യവിലോപം നടത്തിയിട്ടും സ്ഥലം മാറ്റം പോലെ നിസാര നടപടികളാണ് ഇവർക്കെതിരെ സ്വീകരിച്ചത്. നേരത്തെ വിസ്മയ എന്ന പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കിരൺകുമാർ എന്ന പോലീസ് ഉദ്യോ​ഗസ്ഥനെ സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. മരിച്ച വിസ്മയയുടെ ഭർത്താവായിരുന്നു കിരൺകുമാർ. സ്ത്രീധന പീഡനത്തിന്റെ പേരിലാണ് അന്ന് വിസ്മയ ആത്മഹത്യ ചെയ്തത്.

ഇന്ന് , ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലും പോലീസ് ഉദ്യോ​ഗസ്ഥരുടെ പങ്ക് നിർണ്ണായകമാണ്. സ്ഥലം സിഐ സിഎൽ സുധീറിനെതിരെ ഇക്കാര്യത്തിൽ നിരവധി ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭർത്താവിനെതിരെ പരാതി കൊടുക്കാൻ പോയി വന്നതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.