പ്രണയപക ;പെൺകുട്ടിയുടെ വീടിന് തീയിട്ട യുവാവ് പൊള്ളലേറ്റ് മരിച്ചു !

0
194

കോഴിക്കോട് നാദാപുരത്തുനിന്നും നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത്  വരുന്നത് . യുവതിയെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു.വളയം സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്.പ്രണയം നിരസിച്ചത് മൂലം വീടിന് തീവെച്ച് യുവതിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു നാടിനെ നടുക്കുന്ന  സംഭവം നടന്നത്.യുവതിയെ തീവെച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ആണ് യുവാവ് മരിച്ചത് എന്നാണ് വിവരം . യുവാവിന്റെ അതിക്രമത്തില്‍ യുവതിക്കും യുവതിയുടെ സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു എന്നാണ് വിവരം. മൂന്നു പേരുടെയും പരുക്ക് ഗുരുതരമല്ല. എന്നിരുന്നാലും പരിക്ക് പറ്റിയവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാം നിലയിലേക്ക് കടന്ന് യുവതിയുടെ  മുറിയിൽ  പെട്രൊള്‍ ഒഴിച്ച് തീ വെക്കുക ആയിരുന്നു .വീടിന് തീപടരുന്നത് കണ്ട് അയൽവാസികൾ നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അരിഞ്ഞത്.വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ യുവാവ് സ്വയം  ശരീരത്തിൽ പെട്രോൽ ഒഴിച്ച് തീകൊളുത്തി വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു . ഇതോടെ വീട്ടിലുണ്ടായിരുന്ന യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേക്കുക ആയിരുന്നു .

പെൺകുട്ടിയോട് പ്രണയത്തിലായിരുന്നു രത്‌നേഷ്. എന്നാൽ, ഇരുവരുടേയും ബന്ധത്തിനോട് വീട്ടുകാർക്ക് താല്‍പര്യം ഇല്ലായിരുന്നു. തുടർന്ന് വീട്ടുകാർ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ച ആയിരുന്നു പെൺകുട്ടിയുടെ വിവാഹം നിശ്ച
യിച്ചിരുന്നത്. ഈ കാരണമായിരുന്നു യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരുടെയും വീടുകൾ തമ്മിൽ അര കിലോ മീറ്ററിന്റെ വ്യത്യാസമാണ് ഉളളത്. ഈ വീട്ടിൽ എത്തിയായിരുന്നു യുവാവിന്റെ അക്രമം. വീടിന്റെ മുറ്റത്തുളള ഇരുമ്പ് ഗോവണി ഉപയോഗിച്ച് വീടിന്റെ മുകളിലെ നിലയിൽ കയറി. തുടർന്ന് വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയാണ് യുവാവ് ചെയ്തത്.വീട്ടിന് തീവെച്ച് എല്ലാവരെയും കൊല്ലുക  എന്നതായിരുന്നു രത്നേഷിന്റെ ശ്രമം.