ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

0
164

ടൂത്ത് പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശ്രവ്യക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്.ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം  ഉപയോ​ഗിച്ച് പല്ല് തേച്ച 17കാരിക്ക് ആണ് തന്റെ ജീവൻ നഷ്ടമായത് .ഫെബ്രുവരി 14 ന് ആയിരുന്നു കുട്ടി പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്‌ .

പെൺകുട്ടിയുടെ മുറിയിൽ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്.ഇതിന് അടുത്ത് തന്നെ എലിവിഷവും ഇരുന്നിരുന്നു . മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു ശ്രവ്യ. ഉടനെ അബദ്ധം മനസിലായി വിഷം കഴുകിക്കളയുകും ചെയ്തിരുന്നു.കുഴപ്പം ഒന്നും തന്നെ ഇല്ല എന്നായിരുന്നു കുട്ടി കരുതിയിരുന്നത് . എന്നാല്‍ പിന്നീട് വയറുവേദനയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ആരോഗ്യനില വഷളായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് ശ്രവ്യ.ഇതിന് മുൻപും ഇത്തരത്തിൽ നിരവധിപ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട് .എലിവിഷം ശരീരത്തിനുള്ളിൽ എത്തുന്നത്  അത്യന്തം അപകടകരമാണ്, ഇത് ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പരാജയം, പക്ഷാഘാതം, കോമ, മരണം എന്നിവയിലേക്ക് നയിച്ചേക്കാംഎലിവിഷം നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം എടുക്കാന്പറ്റുന്ന രീതിയിൽ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കേണ്ടത് പ്രധാനമാണ്