ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിരുന്ന വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു !

0
158

ഓൺലൈൻ ഗെയിമുകൾ മറ്റൊരു ജീവൻ കൂടി എടുത്തിരിക്കുന്നു .ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിരുന്ന വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു .കണ്ണൂർ ധർമടം സ്വദേശിയായ അദിനാൻ എന്ന +2 വിദ്യാർത്ഥിയാണ് മരിച്ചിരിക്കുന്നത് .വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് .വിഷം വാങ്ങിയതും ഓൺലൈനിലൂടെയാണ് എന്നാണ് കരുതുന്നത് .എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അദിനാൻ. കിടപ്പുമുറിയിലാണ് അദിനാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചു നാളുകളായി അദിനാന്റെ  സ്വാഭാവത്തിൽ അസ്വാഭാവികമായ പല മാറ്റങ്ങളും നടന്നിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു .കുറച്ചു നാളുകളായി അദിനാൻ റൂമിന് വെളിയിലേക്ക് ഇറങ്ങിയിരുന്നില്ല എന്നും ഏറെനേരം ഫോണിൽ സമയം ചിലവഴിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു .ഇതിന് മുമ്പും അദിനാൻ ആത്മഹത്യക്ക് മുതിർന്നതായി ബന്ധുക്കൾ പറയുന്നു .കൈ  ഞരമ്പ് മുറിച്ചായിരുന്നു അന്ന് അദിനാൻ. ആത്മഹത്യക്ക് ശ്രമിച്ചത് .

കഴിഞ്ഞ ഒരുമാസമായി അദിനാൻ സ്കൂളിലും പോയിരുന്നില്ല .കൂടാതെ പഠന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു എന്നും ബന്ധുക്കൾ പറയുന്നു .ഇത്തരത്തിൽ ഒറ്റപ്പെട്ടായിരുന്നു അദിനാൻ കുറച്ചുനാളുകളായി നിന്നിരുന്നത് .ഏതാനും നാളുകളായി ആത്മഹത്യ പ്രവണതയും അദിനാൻ കാണിച്ചിരുന്നു. കൈഞരമ്പ് മുറിച്ച് അദിനാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ശേഷം ഇന്നലെയാണ് കുട്ടി വിഷം കഴിച്ച് മരിച്ചത്. കുട്ടിയുടെ മൊബൈൽ ഫോൺ തകർത്ത നിലയിൽ മുറിയിൽ നിന്നും കണ്ടെത്തി. ഫോൺ അടിച്ചു തകർത്തതിന് പിന്നാലെയാണ്  അദിനാൻ ആത്മഹത്യ ചെയ്‌തിരിക്കുന്നത് .

ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താനാകൂവെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഏത് ഗെയിമാണ് കുട്ടി കളിച്ചിരുന്നത്, പണം നഷ്ടപ്പെട്ടിരുന്നോ, ഏതെല്ലാം വെബ്‌സൈറ്റുകളിലാണ് സ്ഥിരമായി സന്ദർശിക്കാറുള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു..

കഴിഞ്ഞ കുറച്ചുനാളുകളായി പ്രത്യേകിച്ച് ലോക്ദഔനിൻ ശേഷം കുട്ടികളിൽ ഓൺലൈൻ ഗാമിന്റെ വ്യാപകമാകുകയാണ് .തീർച്ചയായും മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം തന്നെയാണ് .കുഞ്ഞുങ്ങൾക്കായി പുതിയകാലം ഒരുക്കിവച്ച കെണിയാണ് ഓൺലൈൻ ഗെയിം അടിമത്തം. എന്തും അധികമായാൽ വിഷം തന്നെ എന്നത് ഓർക്കാം. ചെറിയ ഇഷ്ടത്തോടെ, പണം ചെലവിടാതെ കുട്ടികൾ തുടങ്ങുന്ന ഗെയിമുകൾ പിന്നീടു പണത്തട്ടിപ്പിലേക്കും മാനസികപ്രശ്നങ്ങളിലേക്കും ആത്മഹത്യാപ്രവണതയിലേക്കും വരെ നീളാം. കുട്ടികളെ ശാസിക്കുകയല്ല, അപകടങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത് .

കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമുകള്‍, കാണുന്ന സിനിമകള്‍, സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, അവര്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത്, സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ മുറിയില്‍ വെയ്ക്കാതിരിക്കുക.പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഇ-മെയില്‍ വിലാസം തുടങ്ങിയവ ഇന്റര്‍നെറ്റില്‍ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം. ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക. പഠനം കഴിഞ്ഞാല്‍ കുട്ടികളെ ഒരുപാടുസമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കാന്‍ അനുവദിക്കരുത്. പൊതുവായുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്.എന്നിവയിലൂടെ ഒരു പരുതിവരെ നമ്മളുടെ കുട്ടികളെ സുരക്ഷിതരാക്കി മാറ്റാൻ സാധിക്കും .