ജാതി തിരിച്ചറിയാൻ ചരട് : ഒടുവിൽ 17 കാരന് ദാരുണാന്ത്യം

0
155

തമിഴ്‌നാട് തിരുനെല്‍വേലിയില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് 17കാരന്‍ മരിച്ചു. സഹപാഠികള്‍ കല്ലുകൊണ്ട് തലക്കടിച്ചതിനെത്തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായത്. അംബസമുദ്രത്തിന് സമീപമുള്ള പല്ലക്കാല്‍ പൊതുക്കുടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു സംഭവം. ജാതിയുടെ പേരില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ തലക്കടിയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥി സെല്‍വസൂര്യനാണ് കൊല്ലപ്പെട്ടത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട സെല്‍വസൂര്യന്‍.

സംഭവത്തില്‍ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ മൂന്ന് പേരിലൊരാള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഏപ്രില്‍ 25നായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് രണ്ട് അധ്യാപകരെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്