ഒരേസമയം വിജയകരമായ രണ്ടുബിസിനസുകള്‍ നടത്തുന്നു ഇതിലൂടെ സമ്പാദിക്കുന്നത് കോടികൾ .പറഞ്ഞ് വരുന്നത് വര്ഷങ്ങളായി ബിസിനെസ്സ് നടത്തുന്ന ഒരു വ്യക്തിയെ പറ്റിയല്ല 10 വയസ്സുമാത്രം പ്രായമുള്ള ഒരു കൊച്ചു പെണ്കുട്ടിയെപ്പറ്റിയാണ് . പിക്‌സി കേര്‍ട്ടസ് എന്നാണ് ഈ മിടുക്കിയുടെ പേര് .കളിപ്പാട്ടങ്ങൾ വിറ്റ് ദശലക്ഷക്കണക്കിന് രൂപയാണ് കൊച്ചുമിടുക്കി ഓരോദിവസവും സമ്പാദിച്ചിരിക്കുന്നത് .എന്തായാലും ഈ കൊച്ചുപ്രായത്തിൽ തന്നെ കോടീശ്വരി ആയി മാറിയിരിക്കുകയാണ് ഈ മിടുക്കി
ഈ കൊച്ചുമിടുക്കിയുടെബിസിനസ് എന്താണെന്ന് അറിയാമോ .കുട്ടികളുടെ തലമുടി അലങ്കരിക്കാനുപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ബിസിനസ്സാണ് പിക്‌സി നടത്തുന്നത്. പിക്‌സീസ് ബൗവ്‌സ് എന്ന പേരിലാണ് ഈ കമ്പനി അറിയപ്പെടുന്നത്. 2014ൽ പിക്‌സിക്ക് രണ്ട് വയസ്സുള്ളപ്പോൾ അവളുടെ അമ്മയാണ് ഹെയർ ആക്‌സസറീസ് ബിസിനസ്സ് ആരംഭിച്ചത്. പിന്നീട് ഇത് പിക്‌സിയുടെ പേരിലാക്കുകയായിരുന്നു.ഇത് വൻ വിജയം ആയി മാറിയതോടെ രണ്ടാമതൊരു കമ്പനി കൂടി തുടങ്ങി .
2021 മാര്‍ച്ചിലാണ്പി രണ്ടാമത്തെ കമ്പനിയായ പിക്‌സീസ് ഫിഡ്ഗറ്റ്‌സിന് തുടക്കമിടുന്നത്. കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളാണ് ഈ സംരംഭത്തിലൂടെ വിറ്റഴിക്കുന്നത്.കളിപ്പാട്ടത്തിന്റെ ബിസിനസ്സ് ആരംഭിച്ച ആദ്യ മാസത്തിൽ തന്നെ കമ്പനി 200,000 ഓസ്‌ട്രേലിയൻ ഡോളറിലധികം നേടി, ഏകദേശം 1.07 കോടി രൂപയാണിത് . ഈ രണ്ടുകമ്പനികളും ഒന്നിച്ച് പിക്‌സീസ് പിക്‌സ് എന്ന ബ്രാന്‍ഡിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
ഇപ്പോൾ ഇതാ പിക്‌സി 15-ാം വയസ്സില്‍ വിരമിക്കാന്‍ പദ്ധതിയിടുന്നതായി അമ്മ ജസെന്‍കോ പറഞ്ഞത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് .ഇപ്പോള്‍. കുടുംബത്തില്‍ തമാശയായി പറയുന്നത് ഞാന്‍ നൂറുവയസ്സുവരെ ജോലി ചെയ്യുമെന്നാണ്. എന്നാല്‍ പിക്‌സി 15-ാമത്തെ വയസ്സില്‍ വിരമിക്കുകയാണ്. ആരാണ് കൂടുതല്‍ മിടുക്കിയെന്ന് എനിക്ക് അറിയാം-എന്നാണ് പിക്‌സിയുടെ ‘അമ്മ പറഞ്ഞിരിക്കുന്നത് . പിക്‌സിക്ക് ഏഴുവയസ്സുള്ള സഹോദരന്‍ കൂടിയുണ്ട്. അവനും ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ .