മോഡലുകളുടെ മരണത്തിൽ ദുരൂഹത ;ഡി ജെ പാർട്ടിക്കിടെ തർക്കം നടന്നതായി സംശയം ,ഇവരുടെ വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നു

0
273

മുൻ മിസ് കേരള ആൻസി കബീറിന്റെയും സുഹൃത്തുക്കളുടെയും മരണവുമായി ബന്ധപ്പെട്ട്   റെയ്ഡ് നടത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചതായി പോലീസ് കണ്ടെത്തി.ഹോട്ടലിന്റെ ഉടമ റോയി  ഡിജെ പാർട്ടി ഹാളിന്റെയും പാർക്കിങ് ഏരിയയുടെയും ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചു എന്ന് ഹോട്ടലിലെ ജീവനക്കാർ നൽകിയ മൊഴിയിൽ പറയുന്നു .

കൂടാതെ അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇവരെ ഒരു ഓടി കാർ പിന്തുടരുന്നത് കണ്ടിരുന്നു .എന്നാൽ പിന്നീട് ഈ കാറിലുള്ളവരെ ചോദ്യംചെയ്തപ്പോൾ ആൻസിയും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതിനാൽ താക്കീത് നൽകാനാണ് പിറകെ കൂടിയതെന്ന് ഇവർ പറഞ്ഞു .എന്നാൽ , അഞ്ജനയും ആൻസിയും പങ്കെടുത്ത അതേ പാർട്ടിയിൽ ഇവരും പങ്കെടുത്തിട്ടുണ്ടോയെന്നും അവർ തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ പലതവണ പോലീസ് റൈഡ് നടത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ കണ്ടതാണ് പോലീസിനെ കഴിഞ്ഞിരുന്നില്ല .ഹോട്ടലുടമ ഈ ദൃശ്യങ്ങൾ ഒളിപ്പിച്ചത് സംശയം ബലപെടാൻ  കാരണം ആകുകയായിരുന്നു .എന്തായാലും ഹോട്ടലുടമ റോയിയെ പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്‌തേക്കും .

ഇക്കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു മിസ്സ്‌കേരള ആന്സിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത് .അൻസിയും സുഹൃത് അഞ്ജന ഷാജനും സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു .ഗുരുതര പരുക്കകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ സുഹൃത് ആഷിക്കും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു .സംഭവത്തിൽ  കാർ ഓടിച്ച അബ്ദുൾ റഹ്മാനെതീരെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുംകേസെടുത്തിട്ടുണ്ട് .