അർച്ചന

0
74

സമൂഹത്തിന്റെ സുരക്ഷയ്ക്കായിട്ടാണ് പോലീസ് ഡിപ്പാര്‍ട്ടുമെന്റും ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ ചിലരുടെ പെരുമാറ്റം പലപ്പോഴും മൊത്തം വകുപ്പിനേയും നാണംകെടത്തുന്നതായി മാറാറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി അര്‍ച്ചന കവി.രാത്രി യാത്രയ്ക്കിടെ കേരള പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവമാണ്  നടി അർച്ചന കവി പങ്കുവെച്ചത് . പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചനയുടെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിൽ നിന്നും വരുന്ന വഴിയാണ് താരത്തിന് കേരള പൊലീസിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയപ്പോൾ,എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളിൽ പങ്കുവച്ച പോസ്റ്റിൽ അർച്ചന വ്യക്തമാക്കി.

അർച്ചനയുടെ കുറിപ്പ് ഇങ്ങനെ:

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.തങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഇവരെയാണ് നമ്മള്‍ പോയി കാണേണ്ടി വരുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി സിനിമയിലെത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന കവി.

അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും നിറഞ്ഞു നില്‍ക്കുന്ന താരമാണ് അര്‍ച്ചന കവി.

വെബ് സീരിസുകള്‍ എഴുതുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അര്‍ച്ചന കവി. തൂഫാന്‍ മെയില്‍, മീനവിയല്‍, ബൈ കണ്ട്രോള്‍ തുടങ്ങിയ സീരീസുകള്‍ ശ്രദ്ധ നേടിയിരുന്നു. തന്റെ ചാനലിലൂടെ അഭിമുഖങ്ങളും നടത്താറുണ്ട് അര്‍ച്ചന കവി. ഇപ്പോള്‍ മനോരമ മാക്‌സിലെ സീരീസായ പണ്ടാരപ്പറമ്പില്‍ ഹൗസിന്റെ നിര്‍മ്മാതാവും സംവിധായകനുമാണ്.നേരത്തെ വിഷാദ രോഗത്തെക്കുറിച്ചുള്ള അര്‍ച്ചനയുടെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ ജീവിതാനുഭവങ്ങളും താരം പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അര്‍ച്ചന കവി. തനിക്ക് അശ്ലീല സന്ദേശം അയച്ചയാളെ തുറന്ന് കാണിച്ചും അര്‍ച്ചന കവി കയ്യടി നേടിയിരുന്നു.

എന്തായാലും താരത്തിന്റെ പോലീസിനെതിരെയുള്ള ആരോപണം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ച നടക്കുന്ന സംസ്ഥാനത്ത്, ആ ഉത്തരാവാദിത്തം നടപ്പിലാക്കേണ്ടവരില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടാകുന്നതിനെ ഗൗരവ്വത്തോടെയാണ് സമൂഹം കാണുന്നത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തി കൊണ്ടിരിക്കുന്നത്.